Skip to main content

തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന് കോവളത്ത് സ്കൂബാ ഡൈവിങ്ങ്

“നമ്മുടെ വോട്ട് നമ്മുടെ അവകാശം – എല്ലാപേരും വോട്ടു ചെയ്യുക” എന്ന സന്ദേശവുമായി  തിരുവനന്തപുരം സ്വീപ്പിന്റെ നേതൃത്വത്തിൽ കോവളം ബീച്ചിൽ സ്കൂബാ ഡൈവിങ്ങ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അനു കുമാരി നിർവഹിച്ചു.

ബോണ്ട് സഫാരി ടീമാണ് സ്കൂബാ ഡൈവിങ് അവതരിപ്പിച്ചത്. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

അസിസ്റ്റന്റ് കളക്ടർ സി. ശിവശക്തിവേൽ, സ്വീപ് തിരുവനന്തപുരം അംഗങ്ങളായ ഷീജ വി.വി, രഞ്ജിത് ഡി, ബിനുകുമാർ എ.എൽ തുടങ്ങിയവർ പങ്കെടുത്തു.

date