Post Category
ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ജില്ലാപഞ്ചായത്തിന് കീഴിൽ ആറുമാസത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജില്ലാപഞ്ചായത്തിന്റെ ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ, പ്രാദേശിക ജൈവവൈവിധ്യ കർമ്മപദ്ധതി തയ്യാറാക്കൽ, ജില്ലാജീവജാതി പ്രഖ്യാപനം തുടങ്ങിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇന്റേൺഷിപ്പ് സംഘടിപ്പിക്കുന്നത്.
അപേക്ഷകർ ഏതെങ്കിലും ശാസ്ത്രവിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. ഫീൽഡ് പ്രവർത്തനങ്ങൾ, ഡാറ്റാ ശേഖരണം, റിപ്പോർട്ട് തയ്യാറാക്കൽ തുടങ്ങിയവയിൽ പങ്കെടുക്കണം.
താല്പര്യമുള്ളവർ ആവശ്യമായ രേഖകളോടെ നിശ്ചിത സമയത്തിനകം ജില്ലാപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം. ബന്ധപ്പെടേണ്ട ഇ-മെയിൽ ഐ ഡി- tvmdpbiodiversitymanagement@g.mail.com. ഫോൺ: 0471-2550750, 244O89O
date
- Log in to post comments