Skip to main content

സ്വീപ് സെൽഫി മത്സരം

നിയമസഭാ തെരഞ്ഞെടുപ്പ് അവബോധത്തിന്റെ ഭാഗമായി എന്റെ വോട്ട് എന്റെ അഭിമാനം എന്ന ക്യാമ്പയിനിൽ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) മലപ്പുറത്തിന്റെ നേതൃത്വത്തിൽ സെൽഫി മത്സരം സംഘടിപ്പിക്കുന്നു. നാല് ഘട്ടമായാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. വോട്ടർ അവബോധം കാണിക്കുന്ന ഒരു ക്രീയേറ്റീവ് സെൽഫി എടുക്കുക, വോട്ടിംഗിനെയും ജനാധിപത്യത്തെയും കുറിച്ച് ആകർഷകമായ ഒരു അടിക്കുറിപ്പ് എഴുതുക, നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഫീഡിൽ പബ്ലിക്കായി പോസ്റ്റ് ചെയ്യുക, ഔദ്യോഗിക അക്കൗണ്ടുകൾ@malappuramdc, @sveepmalappuram ടാഗ് ചെയ്യുക എന്നിവയാണ് ചെയ്യേണ്ടത്. വിജയികൾക്ക് ആകർഷകമായ സമ്മാനം ലഭിക്കും.

date