ഇസിഐനെറ്റ് പ്രൊ ആപ്പ് സംസ്ഥാനതല പരിശോധന മാർച്ച് 25ന്
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർച്ച് 25 ന് കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇസിഐ നെറ്റ് പ്രൊ ആപ്പുകളുടെ പരിശോധന നടത്തും. അതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും മുന്നൊരുക്ക പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ അറിയിച്ചു.
ആപ്പ് പരിശോധനയ്ക്കായി ബൂത്ത് ലെവൽ ഓഫീസർമാർക്ക് നേരത്തേ പരിശീലനം നൽകുകയും പരിശോധനാദിനമായ മാർച്ച് 25ന് രാവിലെ 8.30ന് മുമ്പായി ബിഎൽഒമാർ അവർക്ക് നിയോഗിച്ച പോളിംഗ് സ്റ്റേഷനുകളിൽ എത്തി ആപ്പിലൂടെ വിവിധ ഘട്ടങ്ങളുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുകയും നിർദ്ദിഷ്ട സമയങ്ങളിൽ ഡമ്മി പോളിംഗ് ഡാറ്റ നൽകുകയും വേണം. പരിശോധനാ പ്രവർത്തനത്തിന്റെ ഓരോ ഘട്ടവും റിടേണിങ് ഓഫീസർമാർ നിരീക്ഷിക്കുകയും എല്ലാ പ്രവർത്തനങ്ങളും സമയപരിധിക്കുള്ളിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം.
എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരോടും ആപ്പ് പരിശോധനയുടെ സമഗ്രമായ റിപ്പോർട്ട് മാർച്ച് 25 ന് വൈകുന്നേരം 6.30ന് മുമ്പ് സമർപ്പിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു.
- Log in to post comments