Post Category
സാരഥി പോർട്ടൽ പരിശീലനം നൽകി
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സാരഥി പോർട്ടൽ പരിശീലനം ജില്ലാ കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ നടന്നു. പോസ്റ്റൽ ബാല്ലറ്റ് സംബന്ധിച്ച് ജില്ലയിലെ വരണാധികാരികൾ, ഉപവരണാധികാരികൾ, പോസ്റ്റൽ ബാലറ്റ് ടീമുകൾ എന്നിവർക്ക് ബോധവത്ക്കരണം നൽകുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്. പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ പി സുരേഷ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.എസ് പ്രീത സ്‌കറിയ, അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഫർമാറ്റിക് ഓഫീസർ അനു സെബാസ്റ്റ്യൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
date
- Log in to post comments