Skip to main content

നിയമ സഭാ തെരഞ്ഞെടുപ്പ് : ആദ്യ ഘട്ട റാൻഡമൈസേഷൻ പൂർത്തീകരിച്ചു

 

നിയസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലുളള 12 നിയമസഭാ മണ്ഡലങ്ങളിലെ വിവിധ പോളിംഗ് ബൂത്തുകളിലേക്ക് ജീവനക്കാരെ നിയമിച്ചുകൊണ്ടുള്ള ആദ്യ ഘട്ട

റാൻഡമൈസേഷൻ  പൂർത്തിയായി.ആദ്യ ഘട്ട റാൻഡമൈസേഷനിൽ പ്രിസൈഡിംഗ് ഓഫീസർമാരായി 3556, ഫസ്റ്റ് പോളിംഗ് ഓഫീസർ മാരായി 3556, പോളിംഗ് ഓഫീസർമാരായി 7112 പേരെയുമാണ് നിയമിച്ചിട്ടുളളത്. പ്രിസൈഡിംഗ് ഓഫീസർമാരിൽ 2297 സ്ത്രീകളും, 1259 പുരുഷമാരും, ഫസ്റ്റ് പോളിംഗ് ഓഫീസർമാരിൽ 2550 സ്ത്രീകളും, 1006 പുരുഷൻമാരും, പോളിംഗ് ഓഫീസർമാരിൽ 4873 സ്ത്രീകളും, 2239 പുരുഷൻമാരും ഉൾപ്പെടും.

 

പോളിംഗ് ഡ്യൂട്ടി നിയോഗിച്ചിട്ടുള്ള ജീവനക്കാർക്ക് ഓർഡർ സോഫ്റ്റ് വെയറിൽ സ്വന്തം ലോഗിൻ ഉപയോഗിച്ചോ, സ്ഥാപന മേധാവി മുഖാന്തിരമോ ബന്ധപ്പെട്ട പോസ്റ്റിംഗ് ഓർഡർ ഡൌൺലോഡ് ചെയ്യാം.

 

പോളിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുളള പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യ ഘട്ട പരിശീലന ക്ലാസുകൾ മാർച്ച് 24 മുതൽ 28 വരെയാണ് ക്രമീകരിച്ചിട്ടുളളത്. പരിശീലനം സംബന്ധിച്ച വിവരങ്ങൾ പോസ്റ്റിംഗ് ഓർഡറിൽ ലഭ്യമാണ്.

 

 

 

 

 

date