Post Category
വാഹനഗതാഗതം നിരോധിച്ചു
കിടങ്ങറ-കുന്നംകരി-കുമരങ്കരി-വലടി-മുളക്കാംതുരുത്തി റോഡില്‍ ബോക്സ് കലുങ്ക് പുനര്‍നിര്‍മ്മിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 30 വരെ പൂര്‍ണ്ണമായി നിരോധിച്ചതായി കെ.എസ്.റ്റി.പി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ക്ക് ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും മാര്‍ക്കറ്റ് റോഡ് വഴി കുന്നങ്കരിക്കും, വലടി ജംഗ്ഷനില്‍ നിന്നും കുറിച്ചി-ഈറ-കാവാലം റോഡു വഴി കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷനിലും എത്തിച്ചേരാവുന്നതാണ്.
date
- Log in to post comments