Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: പൊതു നിരീക്ഷകർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

 

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു നിരീക്ഷകർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് തയാറെടുപ്പുകളും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ അഭിപ്രായങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.  

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ, സുരക്ഷാ പ്രശ്നങ്ങൾ, സി വിജില്‍ ആപ്പിന്റെ പ്രവർത്തനം, ഹോം വോട്ടിങ് എന്നിവ സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു.

ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പൊതുനിരീക്ഷകരായ അപ്നീത് റിയെത് ഐ.എ.എസ്, നിഖില ഐ.എ.എസ്, വിക്രം സിങ് മാലിക് ഐ.എ.എസ്, മുഹമ്മദ്‌ അജാസ് ഐ.എ.എസ്, പൊലീസ് ഒബ്സെർവർ യമാന പ്രസാദ് ഐ.പി.എസ്, നോഡല്‍ ഓഫീസര്‍ ആദില്‍ മുഹമ്മദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date