Skip to main content

തിരഞ്ഞെടുപ്പ്: പോളിങ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് വി.എഫ്.സികളിൽ എത്തി വോട്ട് ചെയ്യാം

പോളിംഗ് ഡ്യൂട്ടിക്ക് നിയുക്തരായവരും ഫോറം 12 ൽ അപേക്ഷ നൽകിയ എല്ലാ ജീവനക്കാർക്കും വോട്ടേഴ്‌സ് ഫെസിലിറ്റേഷൻ സെന്ററിൽ എത്തി (വി എഫ് സികളിൽ)   പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുവാൻ അവസരമുണ്ട്. 

 വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയുക്തരായവരും ഫോറം 12 ൽ അപേക്ഷ നൽകിയ എല്ലാ ജീവനക്കാർക്കും രണ്ട്, മൂന്ന് ഘട്ട ട്രെയിനിംഗ് നടക്കുന്ന സെന്ററുകളിൽ സജ്ജീകരിച്ചിരിക്കുന്ന വോട്ടേഴ്‌സ് ഫെസിലിറ്റേഷൻ സെന്ററുകളിൽ  (വി എഫ് സി) പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടായിരിക്കും.  എപിക്  അഥവ ഇ സി ഐ  അംഗീകിരച്ച തിരിച്ചറിയൽ രേഖകൾ കൈയിൽ ഉണ്ടാകണം.  മാർച്ച് 31, ഏപ്രിൽ ഒന്ന് , രണ്ട്, ആറ് , ഏഴ്  തീയതികളിലും വി എഫ് സി കൾ പ്രവർത്തിക്കുന്നതാണ്.

 ഒമ്പത്  നിയമസഭാ നിയോജക മണ്ഡലങ്ങളുടെ വി എഫ് സി കൾ  പ്രവർത്തിക്കുന്ന സ്ഥലവിവരം ചുവടെ .

നിയോജക മണ്ഡലങ്ങളുടെ പേര്, സ്ഥലം എന്ന ക്രമത്തിൽ.

102 അരൂർ
എൻ.എസ്.എസ്. കോളേജ്, പള്ളിപ്പുറം

103 ചേർത്തല
സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല

104 ആലപ്പുഴ
എസ്.ഡി.കോളേജ് (കൊമേഴ്‌സ് ബ്ലോക്ക്), ആലപ്പുഴ

105 അമ്പലപ്പുഴ
എസ്.ഡി.കോളേജ് (ഹിസ്റ്ററി, ഹിന്ദി ബ്ലോക്ക്), ആലപ്പുഴ.

106 കുട്ടനാട്
സെന്റ് മേരീസ് എച്ച്.എസ്.എസ്., ചമ്പക്കുളം

107 ഹരിപ്പാട്
ബഥനി സെൻട്രൽ സ്‌കൂൾ, (വെസ്റ്റ് ബ്ലോക്ക് ),നങ്ങ്യാർകുളങ്ങര.

108 കായംകുളം
ബഥനി സെൻട്രൽ സ്‌കൂൾ, (ഈസ്റ്റ് ബ്ലോക്ക് ),നങ്ങ്യാർകുളങ്ങര.

109 മാവേലിക്കര
ബിഷപ്പ്മൂർ കോളേജ്, മാവേലിക്കര.

110 ചെങ്ങന്നൂർ
ക്രിസ്റ്റ്യൻ കോളേജ്, ചെങ്ങന്നൂർ

date