Skip to main content

ഇ വി എം വിതരണം ഇന്ന്: രണ്ടാം ഘട്ട റാൻഡമൈസേഷൻ 31ന്

ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയാക്കി  കളക്ടററേറ്റിലെ സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിട്ടുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഇന്ന് അതത് മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർക്ക്  കൈമാറും. രാവിലെ 9.30ന് കളക്ടറേറ്റിലെ സ്‌ട്രോംഗ് റൂമിൽ ആദ്യ മെഷീൻ വർക്കല റിട്ടേണിംഗ് ഓഫീസർ കബനി സിക്ക് കൈമാറി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ അനു കുമാരി ഇ വി എം വിതരണം ഉദ്ഘാടനം ചെയ്യും. പതിനാല് മണ്ഡലങ്ങളിലും സജ്ജമാക്കിയിട്ടുള്ള താൽക്കാലിക സ്‌ട്രോംഗ് റൂമുകളിലേക്കാണ് ഇ വി എമ്മുകൾ മാറ്റുക.  രണ്ടാംഘട്ട റാൻഡമൈസേഷൻ മാർച്ച് 31ന് അതത്്മണ്ഡലങ്ങളിൽ നടക്കും.സ്ഥാനാർത്ഥികൾ, അവരുടെ പ്രതിനിധികൾ, പൊതു നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് റാൻഡമൈസേഷൻ നടപടികൾ പൂർത്തിയാക്കുക.

date