തളിപ്പറമ്പിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തി
ജില്ലയിലെ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒന്നായ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അരുൺ കെ വിജയൻ, കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തി. പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ എന്നീ നാല് നിയമസഭ മണ്ഡലങ്ങളിലെ വോട്ടുകളാണ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിൽ എണ്ണുക.
വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ്ങ് റൂമുകൾ, മീഡിയ റൂം, കേന്ദ്രത്തിലേക്കുള്ള വഴി, ഗതാഗത സൗകര്യം, പാർക്കിംഗ്, സുരക്ഷ, സിസി ടിവി സൗകര്യം എന്നിവ പരിശോധിച്ചു.
കണ്ണൂർ, അഴീക്കോട്, ധർമ്മടം, മട്ടന്നൂർ, പേരാവൂർ എന്നീ മണ്ഡലങ്ങളിലെ വോട്ടുകൾ ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും (ചിൻടെക്)
തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടുകൾ തലശ്ശേരി ബ്രണ്ണൻ കോളേജിലുമാണ് എണ്ണുക.
ഉദ്യോഗസ്ഥ സംഘത്തിൽ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. എൻ സിബി, മണ്ഡലത്തിലെ വരണാധികാരികൾ, നോഡൽ ഓഫീസർമാർ എന്നിവരും ഉണ്ടായിരുന്നു.
- Log in to post comments