Skip to main content

പോളിംഗ് ഡ്യൂട്ടി ഉത്തരവുകൾ ഓർഡർ സോഫ്റ്റ്‌വെയറിൽ പ്രസിദ്ധീകരിച്ചു

 നിയമസഭ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥർക്കുള്ള രണ്ടാം റാൻഡമൈസേഷന് ശേഷമുള്ള ഉത്തരവുകൾ ഓർഡർ സോഫ്റ്റ്‌വെയറിൽ പ്രസിദ്ധീകരിച്ചതായി ജില്ലാ ഓഫീസറും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ അറിയിച്ചു. സ്ഥാപനമേധാവികൾ ഡ്യൂട്ടി ഉത്തരവുകൾ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ജീവനക്കാർക്ക് നൽകി ഓർഡർ സോഫ്റ്റ്‌വെയറിൽ സെർവ്ഡ് സ്റ്റാറ്റസ് രേഖപ്പെടുത്തേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ഓർഡർ സെർവ്ഡ് ഇൻസ്റ്റിറ്റ്യൂഷൻസ്, ഓർഡർ നോട്ട് സെർവ്ഡ് ഇൻസ്റ്റിറ്റ്യൂഷൻ എന്നിവ കൃത്യമായി പരിശോധിച്ച് എല്ലാ ഓർഡർ നോട്ട് സെർവ്ഡ് സ്റ്റാറ്റസ് സീറോ ആണെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും അറിയിച്ചു. 

 പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ എന്നിവർക്കുള്ള ക്ലാസുകൾ മാർച്ച് 31 മുതൽ വിവിധ ട്രെയിനിങ് സെന്ററുകളിലായി ഉണ്ടായിരിക്കും. ലഭിച്ചിട്ടുള്ള ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ള ട്രെയിനിങ് സെന്ററുകളിൽ നിശ്ചയിച്ച സമയപ്രകാരം ക്ലാസുകളിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നും മതിയായ കാരണം ബോധിപ്പിക്കാതെ ട്രെയിനിങ് ക്ലാസുകളിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് ചട്ട പ്രകാരം ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.

 

date