Skip to main content

നിയമസഭ തിരഞ്ഞെടുപ്പ് : സെക്ടറൽ ഓഫീസർമാർക്ക് പരിശീലനം സംഘടിപ്പിച്ചു

നിയമസഭ തിരഞ്ഞെടുപ്പായി ബന്ധപ്പെട്ട് ജില്ലയിലെ സെക്ടറൽ ഓഫീസർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖർ, പൊതുനിരീക്ഷകൻ പി മോഹൻ ഗാന്ധി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ജില്ലയിലെ 192 സെക്ടറൽ ഓഫീസർമാർക്കാണ് ട്രെയിനിങ് നൽകിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ സെക്ടറൽ ഓഫീസർമാർക്ക് നൽകിയിട്ടുള്ള ചുമതലകൾ സംബന്ധിച്ച് നിർദ്ദേശങ്ങളും നൽകി. ഇതിനു ശേഷം മൈക്രോ ഒബ്‌സേർവർമാർക്കും പരിശീലനം നൽകി. സംസ്ഥാനതല മാസ്റ്റർ പരിശീലകൻ പി പി ഉദയ സിംഹൻ പരിശീലനത്തിന് നേതൃത്വം നൽകി. വീട്ടിൽ വോട്ട് ചെയ്യുന്നതിന് ചുമതല നൽകിയിട്ടുള്ള എ.ആർ.ഒ മാർക്ക് ജില്ലാതല മാസ്റ്റർ പരിശീലകൻ എസ് എം ഫമിൻ പരിശീലനം നൽകി.

date