സ്വീപ് സൂപ്പർ 4 ക്രിക്കറ്റ്: പോലീസ് ടീമിന് കിരീടം
സ്വീപ് (സിസ്റ്റമാറ്റിക്വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ട്രോറൽ പാർട്ടിസിപ്പേഷൻ) സൂപ്പർ ഫോർ ഡെമോക്രസി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പോലീസ് ടീം കിരീടം ചൂടി. ജില്ലാ ഭരണകൂടത്തിന്റെയും സ്വീപിൻ്റെയും ആഭിമുഖ്യത്തിൽ ഇടപ്പള്ളിയിലെ കളിക്കളം ടർഫിൽ സംഘടിപ്പിച്ച നോക്കൗട്ട് മത്സരങ്ങളുടെ ഫൈനലിൽ ഐ.എം.എ ഡോക്ടർസ് ടീമിനെ പരാജയപ്പെടുത്തിയാണ് പോലീസ് ടീം ജേതാക്കളായത്.
തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ മത്സരത്തിൽ പോലീസ്, ഡോക്ടേർസ് ടീമുകൾക്ക് പുറമെ കളക്ടേഴ്സ് ഇലവൻ, പ്രസ് ക്ലബ് ടീമുകളും മാറ്റുരച്ചു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
സമാപന ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
ചടങ്ങിൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) കെ എസ് ഷഹൻഷ, സ്വീപ് നോഡൽ ഓഫീസർ കൂടി അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments