Skip to main content

ഇ.വി.എം കമീഷനിങ് നാളെ മുതല്‍

 

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ (ഇ.വി.എം) കമീഷനിങ് ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ഇ.വി.എം കമീഷനിങ് സുഗമമായി നടത്തുന്നതിന് 13 മണ്ഡലങ്ങളിലും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടുമണിയോടെ സ്ഥാനാര്‍ഥികളുടെ ഏജന്റിന്റെ സാന്നിധ്യത്തില്‍ കമീഷനിങ് നടക്കും.

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിങ്ങിനായി തയാറാക്കി അവ പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇ.വി.എം കമീഷനിങ്. ഈ പ്രക്രിയ പൂര്‍ത്തിയാക്കിയ യന്ത്രങ്ങള്‍ വോട്ടെടുപ്പിന്റെ തലേദിവസമാണ് വിതരണം ചെയ്യുക. അതുവരെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.

മണ്ഡലം, കമീഷനിങ് കേന്ദ്രങ്ങള്‍ ക്രമത്തില്‍:
വടകര -മടപ്പള്ളി ഗവ. കോളേജ്, നാദാപുരം -മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുറ്റ്യാടി -മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊയിലാണ്ടി -പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര -പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബാലുശ്ശേരി -കോക്കല്ലൂര്‍ ജി.എച്ച്.എസ്.എസ്, എലത്തൂര്‍ -വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജ്, കോഴിക്കോട് നോര്‍ത്ത് -വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം എജ്യൂക്കേഷണല്‍ കോംപ്ലക്സ്, കോഴിക്കോട് സൗത്ത് -മലബാര്‍ ക്രിസ്റ്റിയന്‍ കോളേജ്, ബേപ്പൂര്‍ -മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മെയിന്‍ ബ്ലോക്ക്, കുന്ദമംഗലം -കോഴിക്കോട് ഗവ. ലോ കോളേജ്, കൊടുവള്ളി -കൊടുവള്ളി കെ.എം.ഒ എച്ച്.എസ്.എസ്, തിരുവമ്പാടി -കൂടത്തായി സെന്റ് മേരീസ് സ്‌കൂള്‍.

date