Skip to main content

ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ടിബി സെന്റര്‍  എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനാചരണവും ബോധവല്‍ക്കരണ  റാലിയും സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. റോഷ് ടി വി നിര്‍വഹിച്ചു.

ജില്ലാ ആശുപത്രി ഐ.പി.പി. ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. വി സി ഗീത അധ്യക്ഷയായി. ജില്ലാ ടിബി ഓഫീസറും ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസറുമായ ഡോ. കെ വി  ഗീത, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്നസ് ക്ലീറ്റസ്,  ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ലക്ഷ്മി ജി കര്‍ത്ത, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്‍, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അനൂബ് റസാഖ്, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ് സയന, ജില്ലാ നഴ്സിങ് ഓഫീസര്‍ സി ലക്ഷ്മി, ജില്ലാ ലാബ് ഓഫീസര്‍ എന്‍ ഷാഹിന്‍, ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ എസ് സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ പി പി  രജിത, ക്ഷയരോഗ ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ രജീന രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ നഴ്സിങ് സ്‌കൂള്‍, പഴമ്പാലക്കോട് ഗവ. പാരാ മെഡിക്കല്‍ ട്രെയിനിങ് സെന്ററിലെ വിദ്യാര്‍ഥികള്‍, ജില്ലാ ടിബി സെന്ററിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ റാലിയുടെ ഭാഗമായി.  

date