Post Category
സ്ഥാനാർഥികളുടെ വരവ് ചിലവ് കണക്ക് ആദ്യഘട്ട പരിശോധന നടത്തി
ജില്ലയിലെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് അക്കൗണ്ടിന്റെ വരവ് ചിലവ് കണക്ക് ആദ്യഘട്ട പരിശോധന നടത്തി.
സിവിലിലെ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ ചിലവ് നിരീക്ഷകരായ ടി സ്വപ്ന, ധീരജ്, വികാസ് സിംഗ് എന്നിവരാണ് പരിശോധന നടത്തിയത്. കണക്കുകളിലെ പൊരുത്തക്കേട് സംബന്ധിച്ചു നോട്ടീസ് ലഭിച്ചവർ 48 മണിക്കൂറിനുള്ളിൽ പിഴവുകൾ പരിഹരിച്ചു അതാത് വരണാധികാരിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. അടുത്ത ഘട്ട പരിശോധനകൾ ഏപ്രിൽ 4, 7 തീയ്യതികളിൽ നടക്കും.
എക്സ്പെൻഡിച്ചർ നോഡൽ ഓഫീസർ സി എം സുനിൽ കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments