Post Category
തിരഞ്ഞെടുപ്പ് ബോധവൽക്കരണ റാലി നടത്തി
ജില്ലാ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപ് ക്യാമ്പയിന്റെ ഭാഗമായി, കൂത്തുപറമ്പ് നിർമലഗിരി കോളേജിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് ബോധവൽക്കരണ റാലി നടത്തി.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ദീപു, മഞ്ജു എന്നിവരുടെ നേതൃത്വത്തിൽ നിർമലഗിരി കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിലും പ്രത്യേകിച്ച് പുതുതലമുറയിലും അവബോധം സൃഷ്ടിക്കുന്നതിനായി കോളേജ് ഓഡിറ്റോറിയത്തിൽ നിന്ന് റാലി തുടങ്ങി.
റാലിയുടെ ഭാഗമായി വോട്ടവകാശവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി. വോട്ടവകാശത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന വിവിധ ചിത്രങ്ങളും പ്ലക്കാർഡുകളും റാലിയിൽ ഉയർത്തിപ്പിടിച്ചു. സ്കൂൾ പരിസരത്തും നിർമലഗിരി ടൗണിലുമായി റാലി പര്യടനം നടത്തി.
date
- Log in to post comments