Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: ഏപ്രില്‍ ഒമ്പതിന് പൊതുഅവധി
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒന്‍പതിന് സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/ സ്വകാര്യ/ വാണിജ്യ സ്ഥാപനങ്ങള്‍/ ബാങ്കുകള്‍/വിദ്യാഭ്യാസ/ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് ശമ്പളത്തോടുകുടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണകേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും നിര്‍ദിഷ്ട പോളിങ് സ്റ്റേഷനുകള്‍ക്കും വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രില്‍ എട്ടിനും പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 10 നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
date
- Log in to post comments