Skip to main content

വോട്ടവബോധം ഉയര്‍ത്താന്‍ വോട്ടര്‍ ബോധവത്കരണ റാലി നാളെ മലപ്പുറത്ത്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വീപ് നയിക്കുന്ന വോട്ടര്‍ ബോധവത്കരണ റാലി നാളെ (തിങ്കള്‍) നടക്കും.മലപ്പുറം കുന്നുമ്മലില്‍ നിന്നും വൈകുന്നേരം 3.30 ന് തുടക്കമാവുന്ന റാലി കോട്ടക്കുന്നില്‍ സമാപിക്കും. സമ്മതിദാന അവകാശത്തെക്കുറിച്ച് വോട്ടര്‍മാരില്‍ അവബോധം സൃഷ്ടിക്കുക, നൂറു ശതമാനം പോളിങ് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് റാലി സംഘടിപ്പിക്കുന്നത്.

date