Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ചൈൽഡ് ഡെവലപ്പ്മെൻ്റ് പ്രോജക്ട് ഓഫീസർമാർക്ക് പരിശീലനം

ഏപ്രിൽ ഒമ്പതിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് സ്റ്റേഷനുകളിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ചൈൽഡ് ഡെവലപ്മെൻറ് പ്രൊജക്റ്റ് ഓഫീസർമാർക്ക് (സി.ഡി.പി.ഒ) പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.

 ബൂത്തുകളിൽ സജ്ജീകരിച്ചിരിക്കുന്ന മിനി ക്രഷ്, മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക മുറികൾ, ഗർഭിണികൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിശ്രമിക്കാനുള്ള ഇടങ്ങൾ, വീൽചെയർ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് അങ്കണവാടി പ്രവർത്തകർക്കും ആശാ വർക്കർമാർക്കും ഹെൽപ്പർമാർക്കും നൽകേണ്ട നിർദ്ദേശങ്ങൾ യോഗത്തിൽ വിശദീകരിച്ചു.
മാർച്ച് 28 മുതൽ മൂന്ന് ഘട്ടങ്ങളായാണ്  പരിശീലന പരിപാടി സംഘടിപ്പിച്ചത്. 

 ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ജോഷി, പ്രോഗ്രാം ഓഫീസർ സി. സുധ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

date