Skip to main content
തിരഞ്ഞെടുപ്പ് പങ്കാളിത്തത്തിനായൊരു 'ക്ലീൻ സ്വീപ്' 

തിരഞ്ഞെടുപ്പ് പങ്കാളിത്തത്തിനായൊരു 'ക്ലീൻ സ്വീപ്' 

 

സൗഹൃദത്തിന്റെ ക്രീസിൽ കുത്തി തിരിഞ്ഞെത്തിയ പന്തിനെ ക്‌ളീൻ സ്വീപ് ചെയ്ത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അരുൺ കെ.വിജയൻ. 

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും നടപ്പിലാക്കുന്ന സ്വീപ് ക്യാമ്പയിനായ ‘ഇങ്ക് ഇറ്റ് കണ്ണൂരി’ന്റെ ഭാഗമായി കണ്ണൂർ പോലീസ് ടർഫിൽ നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിലാണ് ജില്ലാ കളക്ടറും ടീമും റൺ അടിച്ചു കൂട്ടിയത്. 

കളക്ടറുടെ നേതൃത്വത്തിലുള്ള ഓഫീസേഴ്സ് ടീം, താലൂക്ക് ടീം, കളക്ട്രേറ്റ് ടീം എന്നിങ്ങനെ മൂന്ന് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ആദ്യ കളിയിൽ ഓഫീസേഴ്സ് ടീം താലൂക്ക് ടീമിനെ പരാജയപ്പെടുത്തിയപ്പോൾ രണ്ടാമത്തേതിൽ താലൂക്ക് ടീം കളക്ട്രേറ്റ് ടീമിനെ തോൽപ്പിച്ചു. 

മത്സരം ജില്ലാ കളക്‌ടർ ഉദ്ഘാടനം ചെയ്തു. തലശേരി സബ് കലക്ടർ കാർത്തിക്ക് പാണിഗ്രാഹി, അസിസ്റ്റന്റ് കലക്ടർ എഹ്തദ  മുഫസിർ, ആർ ആർ ഡെപ്യുട്ടി കളക്ടർ ബിജു കെ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. എൻ. സിബി, കേര പ്രൊജക്ട്  റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ അമൽ, പുഴാതി അഗ്രികൾച്ചർ ഓഫീസർ ഇ. പ്രമോദ്, ലോക ബാങ്ക് പ്രോജക്ട് മാനേജർ കെ കെ ആദർശ് എന്നിവർ സന്നിഹിതരായിരുന്നു. 

ടീമുകൾക്ക് ജില്ലാ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു. 
 

date