Post Category
അച്ചടക്കനടപടിക്ക് ശുപാർശ
പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർച്ച് 31 മുതൽ ഏപ്രിൽ നാലുവരെ ജില്ലയിൽ വിവിധ പരിശീലന കേന്ദ്രങ്ങളിൽ നടത്തിയ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പരിശീലന ക്ലാസിൽ പങ്കെടുക്കാത്ത പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, എന്നിവർക്കെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് നൽകി. മതിയായ കാരണമില്ലാതെ ക്ലാസ്സിൽ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ ജനപ്രാതിനിധ്യനിയമം,1951 ന്റെ അടിസ്ഥാനത്തിൽ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ അറിയിച്ചു.
date
- Log in to post comments