Skip to main content

ഷൊര്‍ണൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാബോധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു. ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേരള പൊലീസും, കര്‍ണ്ണാടക റിസര്‍വ് പൊലീസും സംയുക്തമായാണ് റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്. കുറുവട്ടൂര്‍, കയ്യിലിയാട് സെന്റര്‍, ചളവറ റോഡ്, ഷൊര്‍ണൂര്‍ റോഡ് വരെയുള്ള പ്രദേശത്തെ പ്രധാന വീഥികളിലൂടെ മാര്‍ച്ച് നടന്നത്. വോട്ടര്‍മാര്‍ക്ക് ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നിവയാണ് റൂട്ട് മാര്‍ച്ചിന്റെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിലും സ്റ്റേഷന്‍ പരിധിയിലെ വിവിധ മേഖലകളില്‍ സമാനമായ രീതിയിലുള്ള പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കുമെന്ന് ഷൊര്‍ണൂര്‍ പൊലീസ് അറിയിച്ചു.
 

date