Post Category
സ്വീപിൻ്റെ ഭാഗമായി ബീച്ചിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ 100 ശതമാനം വോട്ടിംഗ് ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണ പരിപാടികളുടെ (സ്വീപ്) ഭാഗമായി ആലപ്പുഴ ബീച്ചിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആലപ്പുഴ എസ് ഡി കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാരാണ് വിവിധ പരിപാടികൾ അവതരിപ്പിച്ചത്.
പാട്ട്, ഫ്ലാഷ്മോബ്, ബോധവൽക്കരണ സന്ദേശങ്ങൾ എന്നിവയിലൂടെ വോട്ടവകാശത്തിന്റെ പ്രസക്തി അവർ പൊതുജനങ്ങളിലെത്തിച്ചു. സ്വീപ് നോഡൽ ഓഫീസർ കെ ജയകുമാർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയിൽ ഉദ്യോഗസ്ഥരായ ഐ സബീന, എസ് പാർവതി, എ സജീർ, എസ് ആർ രഞ്ജു, വി ജെ ആൻ ജൻസി, അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments