Skip to main content

വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ ഇന്നും (8) പ്രവർത്തിക്കും

പോളിംഗ് ഉദ്യോഗസ്ഥർക്കുളള പരിശീലന കേന്ദ്രങ്ങളിലും വരണാധികാരിയുടെ ആസ്ഥാനത്ത് പോസ്റ്റൽ ബാലറ്റ് മുഖേന വോട്ട് ചെയ്യുന്നതിന് സജ്ജമാക്കിയിരുന്ന വോട്ടർ ഫസിലിറ്റേഷൻ സെന്ററുകൾ ഏപ്രിൽ 8 ന് വിതരണ-സ്വീകരണ-കേന്ദ്രങ്ങളിൽ  പ്രവർത്തിക്കും. നാളിതുവരെ സൗകര്യം ഉപയോഗപ്പെടുത്താത്ത എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും ഏപ്രിൽ 8 ന് വിതരണ-സ്വീകരണ-കേന്ദ്രങ്ങളിലെ വോട്ടർ ഫസിലിറ്റേഷൻ സെന്ററുകൾ മുഖേനയുളള പോസ്റ്റൽ ബാലറ്റ് മുഖേന വോട്ട് ചെയ്യുന്നതിനുളള സൌകര്യം ഉപയോഗിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു.

സംസ്ഥാനത്തെ മറ്റ് നിയോജകമണ്ഡലങ്ങളിലേക്കുളള പോസ്റ്റൽ ബാലറ്റുകളുടെ ദൈനംദിന മൂവ്മെന്റ് പ്ലാൻ ആർ. എൽ. സി. സി, എസ്.എൽ.സി.സി മുഖേന 24×7 അടിസ്ഥാനത്തിൽ സോണൽ ലാൻഡ് ബോർഡ് ഡെപ്യൂട്ടി കളക്ടറുടെ നിയന്ത്രണത്തിൽ ജില്ലയിൽ പൂർത്തീകരിച്ചു വരുന്നു.

പോൾ അവസാനിക്കുന്നതുവരെ പരിശോധനയും ജില്ലയിൽ ഇതിനോടകം തന്നെ നിയോഗിച്ചിട്ടുളള എല്ലാ വിധ സ്ക്വാഡുകളും / ടീമുകളും 24 മണിക്കൂറും പ്രവർത്തിക്കും.

 

date