പരവതാനിയും കൂളറുകളുമുള്ള ബൂത്ത് രാജ്യാന്തര സംവിധാനങ്ങളുള്ള ബൂത്തും ജില്ലയില്‍ - ജില്ലാ കലക്ടര്‍
അത്യാധുനികസംവിധാനങ്ങളുള്ള പോളിംഗ് ബൂത്തും ജില്ലയില്‍ ഒരുക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സജ്ജമാക്കിയ രാജ്യാന്തരനിലവാരമുള്ള ബൂത്തിലെത്തി സംവിധാനങ്ങളെല്ലമായെന്ന് ഉറപ്പാക്കി. വോട്ടര്‍മാര്‍ക്ക് മികവുറ്റസംവിധാനങ്ങള്കൂടി പരിചയപ്പെടുത്തുന്നതിനാണ് പുതിയ മാതൃകയെന്നും വ്യക്തമാക്കി.
ബൂത്തിലേക്കുള്ള പാതയില്‍ പരവതാനി, വിശ്രമിക്കാന്‍ പ്രത്യേക കാത്തിരിപ്പ് കേന്ദ്രം, സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഹെല്‍പ്പ് ഡെസ്ക്, ബൂത്തിനകത്ത് കൂളറുകള്‍, ചൂടുവെള്ളവും തണുത്ത വെള്ളവും ലഭിക്കും. ലഘുഭക്ഷണശാലയും ഒരുക്കി.
അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാര്‍ക്കായി ഫീഡിംഗ് റൂം. കുട്ടികള്‍ക്ക് വിനോദത്തിനായി പ്രത്യേകസ്ഥലം. ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്ക് വീല്‍ചെയറുകള്‍. നഴ്സിന്റെ സേവനവും ആംബുലന്‍സ് സൗകര്യവും ഇവിടെയുണ്ട്.
- Log in to post comments