Skip to main content

നിയമസഭാ തെരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 10 ന് അവധി

നിയമസഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 10 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒന്‍പതിന്  ഡ്യൂട്ടി കഴിഞ്ഞ് പോളിംഗ് സാമഗ്രികള്‍ സ്വീകരണ-വിതരണ കേന്ദ്രങ്ങളില്‍ തിരികെ ഏല്‍പ്പിക്കുമ്പോള്‍ രാത്രി വൈകാന്‍ ഇടയുള്ള സാഹചര്യം പരിഗണിച്ചാണ് വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസമായ ഏപ്രില്‍ 10 (വെള്ളി) ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അവധി അനുവദിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച സമയക്രമം അനുസരിച്ചാണ് ഈ ഉത്തരവ്.

date