ചരിത്ര നിമിഷം: പുഞ്ചക്കൊല്ലി വനത്തിനകത്തെ പോളിംഗ് ബൂത്തിൽ നിന്നും വെബ്കാസ്റ്റിംഗ്
മലപ്പുറം ജില്ലയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി 2026 നിയമസഭ തെരഞ്ഞെടുപ്പിൽ പുഞ്ചക്കൊല്ലി വനത്തിനകത്തുള്ള പോളിംഗ് ബൂത്തിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കി ജില്ലാ ഭരണകൂടം.
നിലമ്പൂർ നിയോജക മണ്ഡലത്തിലെ ഷാഡോ പോളിംഗ് സ്റ്റേഷനായ 42 നമ്പർ ബൂത്തായ മോഡൽ പ്രീ സ്കൂൾ പുഞ്ചക്കൊല്ലിയിലാണ് ചരിത്ര തീരുമാനം നടപ്പിലാക്കിയത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും, സംസ്ഥാന ഐടി വകുപ്പിന്റെയും പ്രത്യേക നിർദ്ദേശത്തെ തുടർന്ന് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ബിഎസ്എൻഎൽ, കെഎസ്ഇബി, നിലമ്പൂർ വരണാധികാരി, വെബ് കാസ്റ്റിംഗ് വിഭാഗത്തിൻ്റെയും എന്നിവരുടെ കൂട്ടായ പ്രയത്നത്തിലൂടെയാണ് വെബ്കാസ്റ്റിംഗ് നടപ്പാക്കാനായത്.
ബി.എസ്.എൻ.എൽ.റേഡിയോ മോഡം ഉപയോഗപ്പെടുത്തിയാണ് കണക്ടിവിറ്റി ഉറപ്പാക്കിയിട്ടുള്ളത്. ഇതോടെ വനമേഖലയിൽ ഉള്ളവർക്ക് ഇൻ്റർനെറ്റ് സേവനം സ്ഥിരമായി ലഭ്യമാക്കാനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
- Log in to post comments