Post Category
ജില്ലാതല അറിയിപ്പുകള്‍
കെ.എസ്.ആര്‍.ടി.സി ഗവിയാത്ര
കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് വൈകീട്ട് നാല് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് മെയ് നാലിന് രാവിലെ ആറുമണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം. ഗവി, അടവി കുട്ടവഞ്ചി യാത്ര, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സ്‌പൈസസ് ഗാര്‍ഡന്‍, രാമക്കല്‍ മേട് എന്നീ സ്ഥലങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. മെയ് ഒന്നിന് സംഘടിപ്പിക്കുന്ന ഗുരുവായൂര്‍ തീര്‍ത്ഥയാത്രയിലും സീറ്റുകള്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9495403062 നമ്പറില്‍ ബന്ധപ്പെടാം.
date
- Log in to post comments