തിരഞ്ഞെടുപ്പ് പേപ്പർ അവശിഷ്ടങ്ങളിൽ നിന്ന് ഭരണഘടന ആമുഖം
മാലിന്യ സംസ്‌കരണ രംഗത്ത് പുതിയൊരധ്യായം കുറിച്ച് എറണാകുളം ജില്ലാ ഭരണകൂടവും സെന്റ് തെരേസാസ് കോളേജും.
തിരഞ്ഞെടുപ്പ് കാലത്തെ പേപ്പർ അവശിഷ്ടങ്ങൾ, തയ്യൽ മാലിന്യങ്ങൾ, കുളവാഴ എന്നിവ ഉപയോഗിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, സെന്റ് തെരേസാസ് കോളേജിലെ ഭൂമിത്ര സേനാ ക്ലബ്, മാത്തമാറ്റിക്സ് വിഭാഗം എന്നിവ സംയുക്തമായി നിർമ്മിച്ച ഭരണഘടനയുടെ ആമുഖം തിരഞ്ഞെടുപ്പ് ഒബ്സെർവർമാർക്ക് ഉപഹാരമായി നൽകി.
കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക ഉപഹാരങ്ങൾ കൈമാറി.
കുളവാഴയും മറ്റ് പാഴ് വസ്തുക്കളും ശേഖരിച്ച് കോളേജിലെ ലാബിൽ എത്തിച്ച് യന്ത്രസഹായത്തോടെ അരച്ച് പരുവപ്പെടുത്തി ഗുണമേന്മയുള്ള കൈനിർമ്മിത പേപ്പറുകൾ നിർമ്മിക്കുന്നു.
ഇത്തരത്തിൽ നിർമ്മിച്ച പേപ്പറിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പ്രിന്റ് ചെയ്താണ് സുവനിയറുകൾ തയ്യാറാക്കിയത്.
- Log in to post comments