Skip to main content

താത്കാലിക നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാസ്താംകോട്ടയിലെ   ആണ്‍കുട്ടികള്‍ക്കായുള്ള   പ്രീ-മെട്രിക് ഹോസ്റ്റലില്‍ വാര്‍ഡന്‍, കുക്ക്  (രണ്ട്),   കുന്നത്തൂരിലെ പെണ്‍കുട്ടികള്‍ക്കായുള്ള   പ്രീ-മെട്രിക് ഹോസ്റ്റലില്‍ കുക്ക്,    പോരുവഴി പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് കുക്ക്, വാച്ച് വുമണ്‍ തസ്തികകളിലേക്കും  ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത : കുക്ക് - പത്താം ക്ലാസ്, പ്രവൃത്തി പരിചയം, സര്‍ക്കാര്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫുഡ് പ്രൊഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കുക്കിംഗില്‍ അംഗീകൃത ഡിപ്ലോമ,  വാച്ച്മാന്‍/വാച്ച് വുമണ്‍ - എട്ടാം ക്ലാസ്, പ്രവൃത്തി പരിചയം അഭികാമ്യം, വാര്‍ഡന്‍- പത്താം ക്ലാസ്, സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഹോസ്റ്റലുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തിപരിചയം.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മെയ് 22-ന് രാവിലെ 10ന് അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  ഫോണ്‍: 9188593589, 9605991661, 9747158501.
 

 

date