Skip to main content

സ്റ്റേഷനറി സാധനങ്ങൾ കൈമാറി

2026 നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാങ്ങിയ സ്റ്റേഷനറി ഇനങ്ങളിൽ ഉപയോഗപ്രദമായ പേന, പെൻസിൽ, ബ്രൗൺ പേപ്പർ, പശ, സ്കെച്ച് പെൻ മുതലായവ മീനാങ്ങൽ ട്രൈബൽ ഗവ:ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്ക് കൈമാറി. ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി സാധനങ്ങളുടെ പുനഃരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ ഗോപിനാഥ്, മെറ്റീരിയൽ മാനേജ്മെന്റ് നോഡൽ ഓഫീസർമാരായ അനിൽകുമാർ, റോയ് സൈമൺ, അസിസ്റ്റന്റ് നോഡൽ ഓഫീസർ പ്രമോദ് ശശിധരൻ, കുട്ടികളുടെ രക്ഷിതാക്കൾ, സ്കൂൾ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

date