Post Category
റോബോട്ടിക്സ് ബൂട്ട് ക്യാമ്പ്
ഐസിഫോസ് പത്താംക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി റോബോട്ടിക്സിൽ അഞ്ച് ദിവസത്തെ ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഐസിഫോസിൽ വച്ച് മേയ് 21 മുതൽ 26 വരെയാണ് ക്യാമ്പ് നടത്തുന്നത്. 30 സീറ്റുകളാണുള്ളത്. മേയ് 19 വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീ 4,000 രൂപ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://icfoss.in/event-details/222, ഫോൺ: 7356610110, 471 2413012/13/14, 9400225962.
പി.എൻ.എക്സ്. 1496/2026
date
- Log in to post comments