Post Category
ഫിഷറീസ് വകുപ്പ്: ട്രോളിങ് നിരോധന കാലയളവിലേക്ക് വള്ളം വാടകയ്ക്ക് ആവശ്യമുണ്ട്
ആലപ്പുഴ ജില്ലയിൽ 2026-ലെ ട്രോളിങ് നിരോധന കാലയളവിൽ കടൽ പട്രോളിംഗിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന്, ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയുള്ള കാലയളവിലേക്ക് വള്ളം വാടകയ്ക്ക് നൽകാൻ താൽപ്പര്യമുള്ള ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. മെയ് 21-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുൻപായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ, തോട്ടപ്പള്ളി ഹാർബർ, ആലപ്പുഴ - 688013 എന്ന വിലാസത്തിൽ ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447967155, 0477-2297707 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
date
- Log in to post comments