Skip to main content

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു.
പ്രായപരിധി - 2026 ജനുവരി ഒന്നിന് 18നും 30നുമിടയില്‍. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷ ഇളവ് അനുവദിക്കും.
യോഗ്യത - സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന്  വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്  / ഡിപ്ലോമ ഇന്‍ കമ്പ്യുട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മന്റ്.
അല്ലെങ്കില്‍
കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും  ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യുട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍  കമ്പ്യുട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. മെയ് 28-ന് വൈകിട്ട് അഞ്ചിന് മുമ്പ് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ നേരിട്ടോ /തപാല്‍ മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കണം.  

ഫോണ്‍: 0468 2362036.

date