Post Category
സാമൂഹിക ആഘാത പഠനം: പുതിയ ഏജന്‍സികളെ തിരഞ്ഞെടുക്കുന്നു
ജില്ലയില്‍ 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്തുന്നതിനും റിപ്പോര്‍ട്ടും പരിഹാര പദ്ധതികളും തയ്യാറാക്കുന്നതിനുമായി ജില്ലാ തലത്തില്‍ പുതിയ ഏജന്‍സികളെ എംപാനല്‍ ചെയ്യാന്‍ അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയില്‍ അവഗാഹവും സാങ്കേതിക അറിവുമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്, മലപ്പുറം - 676505 വിലാസത്തില്‍ മെയ് 30 വരെ അപേക്ഷിക്കാം. ഫോണ്‍ 0483-2739581.
date
- Log in to post comments