Post Category
ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കേരള മത്സ്യതൊളിലാളി ക്ഷേമനിധി ബോര്‍ഡ് മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി, ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. കായിക വിനോദ മത്സരങ്ങളില്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ മെയ് 23 ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി മത്സ്യ ബോര്‍ഡ് ഫിഷറീസ് ഓഫീസില്‍ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി മത്സ്യബോര്‍ഡിന്റെ ഫിഷറീസ് ഓഫീസുമായോ മേഖലാ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 0484 2396005.
date
- Log in to post comments