Post Category
സിവില്‍ സര്‍വീസ് കോച്ചിംഗ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ (കിലെ) അക്കാദമിക് ഡിവിഷനായ കിലെ ഐ.എ.എസ് അക്കാദമിയുടെ 2026-27 വര്‍ഷത്തെ യു.പി.എസ്.സി പരിശീലനത്തിന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് കോച്ചിംഗ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അടുത്ത ബാച്ച് ജൂണ്‍ ആദ്യവാരമാണ് ആരംഭിക്കുന്നത്. റഗുലര്‍ ഓണ്‍ലൈന്‍ ബാച്ചുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്.
വിശദാംശങ്ങളും രജിസ്‌ട്രേഷന്‍ ലിങ്കും www.kile.kerala.gov.in/kileiasacademy എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2479966, 8075768537
ഇ-മെയില്‍:kileiasacademy@gmail.com
date
- Log in to post comments