Skip to main content

ഡാറ്റാ എന്‍ട്രി, ഡിറ്റിപി സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്റ്ററില്‍, എറണാകുളം, കോട്ടയം,ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഡാറ്റ എന്‍ട്രി,ഡി.റ്റി.പി എന്നീ കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്സുകളുടെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.പ്ലസ് ടു അടിസ്ഥാന യോഗ്യതയാണ്.ഡിറ്റിപി കോഴ്‌സിന്  ഡാറ്റ എന്‍ട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതം സ്‌റ്റൈപ്പന്റ് ലഭിക്കും.
ക്ലാസില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഫോട്ടോ,ജാതി,വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 23ന് വൈകിട്ട് 4.30ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ല പട്ടികജാതി വികസന ഓഫീസുകളിലും,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും, ആലുവ ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:0484-2623304, 9188581148,8921708401
 

date