Skip to main content

സൈക്കോളജിസ്റ്റ് അഭിമുഖം

കോളേജ് വിദ്യാഭ്യാസവകുപ്പിന് കീഴിൽ കേരള സർക്കാർ ആവിഷ്‌കരിച്ച ജീവനി മെന്റൽ വെൽ ബീയിംഗ് പദ്ധതി പ്രകാരം യൂണിവേഴ്സിറ്റി കോളേജിലേക്കും കോളേജിനെ ചുതലപ്പെടുത്തിയിരിക്കുന്ന മറ്റു കോളേജുകളിലേക്കും സൈക്കോളജിസ്റ്റുമാരെ താൽകാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 26 രാവിലെ 11 ന് നടക്കും. സൈക്കോളജിയിലെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ജീവനിയിലും ക്ലിനിക്കൽ / കൗൺസിലിംഗ് മേഖലയിലെയും പ്രവൃത്തി പരിചയം, അധികവിദ്യാഭ്യാസ യോഗ്യത, അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളായി പരിഗണിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് പ്രിൻസിപ്പാളിന് മുന്നിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 1575/2026

date