Post Category
ഭക്ഷ്യസുരക്ഷാ മാനദണ്ഡം ലംഘിച്ചു; റെസ്റ്റോറന്റിന് 20,000 രൂപ പിഴ
ഭക്ഷ്യസുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച റെസ്റ്റോറന്റിന് 20,000 രൂപ പിഴ വിധിച്ചു. കൊല്ലം ക്യു.എസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന രാജ് റെസ്റ്റോറന്റിനെതിരെയാണ് നടപടി. ഇരവിപുരം ഭക്ഷ്യസുരക്ഷ ഓഫീസര്‍ കൊല്ലം ആര്‍.ഡി.ഒ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അഖില്‍ വി. മേനോന്‍ ആണ് പിഴ ചുമത്തിയത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭക്ഷ്യസാധനങ്ങള്‍ വിറ്റഴിച്ചതിനും സ്ഥാപനം നടത്തിയതിനുമാണ് പിഴ.
ഭക്ഷ്യവസ്തുക്കള്‍ അടച്ചു സൂക്ഷിക്കണമെന്നും അവ ചൂടോടെ വിതരണം ചെയ്യണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. കുടിക്കുന്നതിന് ചൂടാക്കിയ വെള്ളം മാത്രമേ നല്‍കാവൂ. ഭക്ഷണശാലകള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
date
- Log in to post comments