Post Category
കേരള ലോകയുക്ത സിറ്റിംഗ്
കേരള ലോകായുക്ത ജൂൺ മാസത്തിൽ തൃശ്ശൂർ, കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. ജൂൺ 2, 3 തീയതികളിൽ തൃശ്ശൂരിലെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് റീജിയണൽ ഓഫീസിലെ മിനി കോൺഫറൻസ് ഹാളിലും, 4ന് കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലെ മിനി കോൺഫറൻസ് ഹാളിലും 5ന് മൂവാറ്റുപുഴ YMCA കോൺഫറൻസ് ഹാളിലും രാവിലെ 10.30 മുതൽ സിറ്റിംഗ് ആരംഭിക്കും. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ, ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവർ പങ്കെടുക്കും. സിറ്റിംഗുകളിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സ്വീകരിക്കും.
പി.എൻ.എക്‌സ്. 1636/2026
date
- Log in to post comments