Post Category
അഭിമുഖം
തിരുവനന്തപുരം, വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗത്തിൽ ലക്ചറർ, ട്രേഡ്സ്മാൻ തസ്തികകളിലേക്കുളള അഭിമുഖം ജൂൺ 3 രാവിലെ 10ന് കോളേജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ (www.cpt.ac.in) ലഭ്യമാണ്. ട്രേഡ്സ്മാൻ തസ്തികക്കായി ഐ.ടി.ഐ / കെ.ജി.സി.ഇ / വി.എച്ച്.സി.ഇ ഇൻ ടെക്സ്റ്റൈൽ ടെക്നോളജി / ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം. ബി.ടെക് ഇൻ ടെക്സ്റ്റൈൽ ടെക്നോളജി (ഫസ്റ്റ് ക്ലാസ്സ്) ആണ് ലക്ചററുടെ യോഗ്യത.
പി.എൻ.എക്സ്. 1646/2026
date
- Log in to post comments