Skip to main content

അപേക്ഷ ക്ഷണിച്ചു

 

കുഴല്‍മന്ദം ഗവ.  മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളേജില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ്,  കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് നേരിട്ട് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി അഡ്മിഷനാണ് നടക്കുന്നത്. പ്ലസ്ടു സയന്‍സ്, ഐ.ടി.ഐ, കെ.ജി.സി.ഇ യാണ് യോഗ്യത. അര്‍ഹരായവര്‍ക്ക് ഇ-ഗ്രാന്റ്‌സ് വഴി ഫീസ് ആനുകൂല്യങ്ങള്‍ ലഭിക്കും. www.polyadmission.org ൽ ജൂണ്‍ മൂന്ന് വരെ അപേക്ഷിക്കാം. ഫോണ്‍: 04922 272900, 9207904257, 9447627191, 8547005086.

date