Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി)  താല്‍ക്കാലിക തസ്തികയില്‍ ഒഴിവ്.  
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും (എന്‍.ടി.സി) മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും (എന്‍.എ.സി) ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന. അംഗീകൃത പോളിടെക്‌നിക്കില്‍ നിന്നുള്ള ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവരെയും പരിഗണിക്കും. പ്രായപരിധി 2026- ജനുവരി 19നും 44നും മധ്യേ. പ്രതിമാസം 37,400 രൂപ മുതല്‍ 79,000 രൂപ വരെയാണ് ശമ്പള നിരക്ക്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍  ജൂണ്‍ അഞ്ചിന് മുന്‍പായി എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.

date