Skip to main content

ഇ.എസ്.ഐ-പി.എഫ് സംയുക്ത അദാലത്ത് മെയ് 29 ന്

തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും 29 ന് നടക്കും. തൊടുപുഴ ഇ.എസ്.ഐ.സി ബ്രാഞ്ച് ഓഫീസില്‍ വച്ച് നടക്കുന്ന പരിപാടിയിലേക്ക് രാവിലെ ഒന്‍പതിന് രജിസ്ട്രേഷന്‍ തുടങ്ങും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ മാനേജര്‍, ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോര്‍പ്പറേഷന്‍, തൊടുപുഴ അല്ലെങ്കില്‍ മാനേജര്‍, ഡിസ്‌പെന്‍സറി കം ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോര്‍പ്പറേഷന്‍, ഫാത്തിമ മാതാ നഗര്‍, അടിമാലി  എന്ന വിലാസത്തിലും,   പി എഫ് സംബന്ധിച്ച  പരാതികള്‍  മൂന്നാര്‍ പി. എഫ്. ഓഫീസില്‍  അസിസ്റ്റന്റ് പി. എഫ്. കമ്മീഷണര്‍, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന വിലാസത്തിലും നേരിട്ടോ, തപാലിലോ 28 നകം ലഭ്യമാക്കണം. ഇ.എസ്.ഐ സംബന്ധമായ പരാതികള്‍  bo-thodupuzha.kerala@esic.nic.indcbo-munnar.ke@esic.nic.in എന്നീ  ഇമെയിലുകളിലും, പി.എഫ്. സംബന്ധമായ പരാതികള്‍ do.munnar@epfindia.gov.in എന്ന ഇമെയിലിലും അയയ്ക്കാം.  ഇ.എസ്.ഐ ഇന്‍ഷുറന്‍സ് നമ്പര്‍, പി. എഫ്. നമ്പര്‍, യു.എ.എന്‍, പി.പി.ഓ.നമ്പര്‍, എസ്റ്റാബ്ലിഷ്മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍,  എന്നിവ  ചേര്‍ത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി സമര്‍പ്പിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496479678 (ഇ.എസ്.ഐ), 9778791775 (പി. എഫ്).

date