Post Category
ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം; വാക്ക്-ഇൻ ഇന്റർവ്യൂ ജൂൺ 6-ന്
പുല്ലേപ്പടി സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ ക്ലറിക്കൽ അസിസ്റ്റന്റിനെ താൽക്കാലികമായി നിയമിക്കുന്നു. ബി.കോം/ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ബിരുദവും എം.എസ് ഓഫീസ് (MS Office) പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ, പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ജൂൺ 6-ന് രാവിലെ 10 ന് പുല്ലേപ്പടിയിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിന് ഹാജരാകണം.
ഫോൺ: 0484 2401016
date
- Log in to post comments