വനിതാ ശിശു വികസന വകുപ്പിൽ താൽകാലിക നിയമനം
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലാ സംരക്ഷണ യൂണിറ്റിലും, ചേർത്തല മായിത്തറ ഗവ. ഒബ്സർവേഷൻ ഹോമിലേക്കും ഡി.സി.പി.യു കൗൺസിലർ (ഹോണറേറിയം 18,536), ഗവ. ഒബ്സർവേഷൻ ഹോം കൗൺസിലർ (ഹോണറേറിയം 23,170) എന്നീ തസ്തികകളിലേക്ക് ഒരാളെ വീതം ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നു സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, പബ്ലിക് ഹെൽത്ത്, കൗൺസിലിംഗ് വിഷയങ്ങളിൽ ബിരുദമുള്ളവർക്കോ കൗൺസിലിംഗ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമയുള്ളവർക്കോ ഡി.സി.പി.യു കൗൺസിലർ , ഗവ. ഒബ്സർവേഷൻ ഹോം കൗൺസിലർ തസ്തികകളിലേക്ക് അപേക്ഷിക്കാം. വനിതാ ശിശു വികസന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവും കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ അറിയുന്നവർക്കും അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാർഥികൾ ജൂൺ അഞ്ചിനകം ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം, ബയോഡാറ്റ, ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവർത്തന പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോൺവെന്റ് സ്ക്വയർ, ആലപ്പുഴ - 688001. ഫോൺ: 0477-2241644.
- Log in to post comments