Post Category
ടൈപ്പിസ്റ്റ് തസ്തികകളിൽനിന്നും തസ്തികമാറ്റം വഴി സി.എ. നിയമനം
റവന്യൂ വകുപ്പിൽ ആലപ്പുഴ ജില്ലയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് - II (ശമ്പള സ്കെയിൽ: 27900 - 63700) തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കളക്ടറേറ്റ് കാര്യാലയത്തിനു കീഴിൽ ജോലിചെയ്തുവരുന്ന ടൈപ്പിസ്റ്റ് തസ്തികകളിൽനിന്നും തസ്തികമാറ്റം വഴി ഈ ഒഴിവ് നികത്തുന്നതിനായി, യോഗ്യതയുള്ള ജീവനക്കാരിൽനിന്നുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം, ഓഫിസ് മേധാവി മുഖേന ജൂൺ ആറിന് മുമ്പായി കളക്ടറേറ്റിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0477-2251676, 2252580.
date
- Log in to post comments